നാമനിർദേശ പത്രിക സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്
1339512
Sunday, October 1, 2023 12:37 AM IST
പാറത്തോട്: പാറത്തോട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർഥി ജലാൽ പൂതക്കുഴിയുടെ നാമനിർദേശ പത്രിക സ്വീകരിക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മൂന്നു തവണയിൽ കൂടുതൽ മത്സരിക്കാൻ ഡപ്യൂട്ടി രജിസ്ട്രാറുടെ അനുവാദം ആവശ്യമാണെന്ന ചട്ടം കാണിച്ചാണ് ജലാൽ പൂതക്കുഴിയുടെ നാമനിർദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയത്. തുടർന്നു ജലാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നിയമപരമായി നിലവിൽ വരാത്ത ചട്ടത്തിന്റെ പേരിലാണ് പത്രിക തള്ളിയതെന്ന് ആരോപിച്ചാണ് ജലാൽ കോടതിയെ സമീപിച്ചത്. ബാങ്കിലെ അഴിമതികൾ പുറത്തു വരാതിരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും ഇവർ ആരോപിച്ചു.
യുഡിഎഫ് ചെയർമാൻ ടി.എം. ഹനീഫ, കൺവീനർ സിബി നമ്പുടാകം, ട്രഷറർ സൈനില്ലാബ്ദീൻ, ജലാൽ പൂതക്കുഴി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.