മാന്വെട്ടം ഫാര്മേഴ്സ് പ്രൊഡ്യൂസര് കമ്പനി വാര്ഷികം
1337747
Saturday, September 23, 2023 2:25 AM IST
മാന്വെട്ടം: മാന്വെട്ടം ഫാര്മേഴ്സ് പ്രൊഡ്യൂസര് കമ്പനിയുടെ വാര്ഷിക പൊതുയോഗം സെന്റ് ജോര്ജ് കള്ച്ചറല് സെന്ററില് മാന്വെട്ടം സെന്റ് ജോര്ജ് പള്ളി വികാരി റവ.ഡോ. സൈറസ് വേലംപറമ്പിലിന്റെ അധ്യക്ഷതയില് ചേർന്നു.
പാലാ രൂപത സോഷ്യല് സര്വീസ് ഡയറക്ടര് ഫാ. തോമസ് കിഴക്കേല് ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്മാന് സി.എം. ജോര്ജ്, സെബിന് മാത്യു, റോസമ്മ വര്ഗീസ് എന്നിവര് പ്രസംഗിച്ചു.
മാന്വെട്ടം കര്ഷക ഫെഡറേഷന്റെ കീഴില് പ്രവര്ത്തിച്ചിരുന്ന മാന്വെട്ടം ഫുഡ് പ്രോഡക്ട്സാണ് പിന്നീട് മാന്വെട്ടം ഫാര്മേഴ്സ് പ്രൊഡ്യൂസര് കമ്പനി ലിമിറ്റഡായി മാറിയത്.
കര്ഷകരുടെ ഉത്പന്നങ്ങള്ക്ക് ന്യായവില ലഭിക്കുന്നതിനുവേണ്ടി കാര്ഷിക ഉത്പന്നങ്ങള് മൂല്യവര്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന കര്ഷകരുടെ സംരംഭമാണ് മാന്വെട്ടം ഫുഡ് പ്രോഡക്ടസ്. കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരമുള്ള കമ്പനിയാണിത്.