പാംബ്ലാനി വക്കച്ചന്‍ചേട്ടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
1337343
Friday, September 22, 2023 12:41 AM IST
ഭരണങ്ങാനം: കഴിഞ്ഞ ദിവസം അന്തരിച്ച പാംബ്ലാനിയില്‍ പി.എസ്. സെബാസ്റ്റ്യന്‍ (വക്കച്ചന്‍ചേട്ടന്) ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ഒട്ടേറെ സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയ വക്കച്ചന്ചേട്ടനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ഭരണങ്ങാനത്തെ വസതിയില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
ഇന്നലെ രാവിലെ ഭവനത്തില്‍ നടന്ന സംസ്കാരശുശ്രൂഷകള്‍ക്ക് തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി നേതൃത്വം നല്കി.
തുടര്‍ന്ന് ഭരണങ്ങാനം ഫൊറോന ദേവാലയത്തിലും കല്ലറയിലും നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും മാര്‍ ജോസഫ് പാംബ്ലാനിയും സംയുക്തമായി നേതൃത്വം നല്കി.
രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. ജോസഫ് കുഴിഞ്ഞാലില്‍, മന്ത്രി റോഷി അഗസ്റ്റിന്, ആലപ്പുഴ ജില്ലാ ജഡ്ജി ജോബിന് ജോസഫ്, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാണി സി. കാപ്പന്, ജോബ് മൈക്കിള്‍, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ജോയി ഏബ്രഹാം, വക്കച്ചന് മറ്റത്തില്‍, ഫ്രാന്‍സിസ് ജോര്‍ജ്, പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ, ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സുഹ്റ അബ്ദുള്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ നിര്‍മല ജിമ്മി, രാജേഷ് വാളിപ്ലാക്കല്‍, ജോസ്മോന് മുണ്ടയ്ക്കല്‍, ഷോണ്‍ ജോര്‍ജ്, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കവളമ്മാക്കല്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പ്രഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, സജി മഞ്ഞക്കടമ്പില്‍, അഡ്വ. വി.ടി. തോമസ്, ബാബു കെ. ജോര്‍ജ്, മുഹമ്മദ് സക്കീര്‍, ആര്. പ്രേംജി, നഗരസഭാ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെംബര്‍മാര്‍, സഹകരണബാങ്ക് പ്രസിഡന്റുമാര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ വക്കച്ചന്‍ചേട്ടന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.