ബീച്ച് ആശ്രമ ദേവാലയത്തിൽ തിരുനാളിന് തുടക്കം
1549299
Saturday, May 10, 2025 12:15 AM IST
ആലപ്പുഴ: ആലപ്പുഴ ബീച്ച് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും തിരുക്കുടുംബത്തിന്റെയും കേരളീയ വിശുദ്ധരുടെയും സംയുക്ത തിരുനാളിന് തുടക്കമായി. നാളെ സമാപിക്കും. ആശ്രമ സുപ്പീരിയർ ഫാ. ജോസ് കൊല്ലംപറമ്പിൽ സിഎംഐ കൊടിയേറ്റി. തുടർന്ന് മധ്യസ്ഥ പ്രാർഥന, വചന സന്ദേശം എന്നിവ നടന്നു. തിരുകർമങ്ങൾക്ക് ഫാ. പോൾ തുണ്ടുപറമ്പിൽ സിഎംഐ കാർമികത്വം വഹിച്ചു.
ഇന്നു രാവിലെ 6.30 ന് സീവ്യു വാർഡ് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽനിന്ന് ജപമാല പ്രദക്ഷിണം ആരംഭിച്ച് ഏഴിന് ബീച്ച് പള്ളിയിലെത്തും. തുടർന്ന് ലത്തീൻ റീത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും വചന സന്ദേശവും ദിവ്യകാരുണ്യപ്രദക്ഷിണവും നടക്കും. നാളെ രാവിലെ 6.30ന് സപ്ര, കരുണക്കൊന്ത. തുടർന്ന് ആലപ്പുഴ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ജൂബിലി വർഷ ഉദ്ഘാടന കർമം നിർവഹിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. സീറോ മലബാർ റീത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവ നടക്കും. ഫാ. അഖിൽ കാരിക്കാത്തറ സിഎംഐ കാർമികത്വം വഹിക്കും.