ചെങ്ങന്നൂരിൽനിന്ന് മുണ്ടക്കയത്തേക്ക് ബസ് സർവീസ്
1548492
Wednesday, May 7, 2025 12:14 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽനിന്ന് മുണ്ടക്കയത്തേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. ചെങ്ങന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ മന്ത്രി സജി ചെറിയാൻ പുതിയ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. നടൻ മോഹൻ അയിരൂർ, അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ, തോട്ടപ്പുഴശേരി പഞ്ചായത്ത് മെംബർ ടി.കെ. രാമചന്ദ്രൻ നായർ, പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് വർക്കിംഗ് പ്രസിഡന്റ് ജോൺസൺ മാത്യു, ചെങ്ങന്നൂർ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ആർ. അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പഴയകാല ഗ്രാമീണ ബസ് സർവീസുകൾ നിലച്ചുപോയതു മൂലം യാത്രാക്ലേശം അനുഭവിച്ചിരുന്ന ഗ്രാമീണ മേഖലയിലുള്ളവർക്ക് ഏറെ പ്രയോജനകരമാകുന്ന സർവീസാണിത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.
സമയക്രമം: രാവിലെ 6.30ന് മുണ്ടക്കയത്തുനിന്ന് പുറപ്പെടുന്ന ബസ് എരുമേലി, റാന്നി, പ്ലാങ്ക മൺ, തേക്കുങ്കൽ, മതാപ്പാറ, ചെറുകോൽപ്പുഴ, പുളിമുക്ക്, തോണിപ്പുഴ, പുല്ലാട്, കുമ്പനാട്, ആറാ ട്ടുപുഴ വഴി 9.20ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തും. വൈകിട്ട് 4.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് 7.30ന് മുണ്ടക്കയത്ത് എത്തും.