നഴ്സസ് വാരാഘോഷത്തിനു തുടക്കം
1548491
Wednesday, May 7, 2025 12:14 AM IST
അമ്പലപ്പുഴ: നഴ്സസ് വാരാഘോഷത്തിനു തുടക്കമായി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങ് എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ നഴ്സിംഗ് ഓഫീസർ ഇൻ ചാർജ് പി.ജി. രാജേശ്വരി അധ്യക്ഷയായി.
ഡെപ്യൂട്ടി ഡിഎംഒ ഡോ. അനു വർഗീസ്, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വേണുഗോപാൽ, ആർഎംഒ ഡോ. ആശാ മോഹൻദാസ്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് നളിനി പ്രസാദ്, ദീപ, റസി, മോളി, ഷീനാ ലാൽ എന്നിവർ പ്രസംഗിച്ചു. ജനറൽ ആശുപത്രി നഴ്സുമാരുടെ വിവിധ കലാരൂപങ്ങളും ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറി.