കായൽപ്പുറം പള്ളിയിൽ തിരുനാൾ
1548728
Wednesday, May 7, 2025 11:52 PM IST
മങ്കൊമ്പ്: പുളിങ്കുന്ന് കായൽപ്പുറം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന്റെ ഭാഗമായി ഇന്നു രാവിലെ 6.45ന് സപ്ര, വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന. നാളെ വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന, രാത്രി ഏഴിന് നാടകം. പത്തിന് വിശുദ്ധ കുർബാന സ്വീകരണം, രാവിലെ 6.45ന് സപ്ര, വിശുദ്ധ കുർബാന, സന്ദേശം, വൈകുന്നേരം മൂന്നിന് തിരുസ്വരൂപം പ്രധാന കവാടത്തിൽ എഴുന്നള്ളിച്ചുവയ്ക്കുന്നു. തുടർന്ന് വാഹനവെഞ്ചരിപ്പ്, 3.30ന് ജപമാല, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, 5.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം, തുടർന്ന മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, തുറവശേരി ജംഗ്ഷനിലേക്ക് പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ ആറിന് വിശുദ്ധ കുർബാന, വചനസന്ദേശം, ഫാ. ജയ്സൺ മാവേലിൽ, എട്ടിനും 12നും വൈകുന്നേരം 3.30നും നടക്കുന്ന വിശുദ്ധ കുർബാനകൾക്ക് റവ.ഡോ. ടോം പുത്തൻകളം, ഫാ. ജോബി പരുവപ്പറമ്പിൽ, ഫാ. ജേക്കബ് കാട്ടടി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 10ന് തിരുനാൾ കുർബാന ഫാ. ജിജോ കുറിയന്നൂർപറമ്പിൽ, വൈകുന്നേരം അഞ്ചിന് മധ്യസ്ഥപ്രാർഥന, തിരുനാൾ പ്രദക്ഷിണം, ഫാ. ജയിംസ് കണിക്കുന്നേൽ, ആറിന് കൊടിയിറക്ക്. വികാരി ഫാ. അഗസ്റ്റിൻ പൊങ്ങനാംതടത്തിൽ, കൈക്കാരൻ ജോസഫ് ജോസഫ് തെക്കേവയലാറ്റ്, തിരുനാൾ കമ്മിറ്റി പ്രസിഡന്റ് സാബു കോയിപ്പള്ളി, സാബു പുന്നൂർ, ജോസ് ആക്കാത്തറ, അനോജ് മൂലേപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകും.
കണ്ണാടി സെന്റ് റീത്താസ്
പള്ളിയിൽ തിരുനാൾ
പുളിങ്കുന്ന്: കണ്ണാടി സെന്റ് റീത്താസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ റീത്തായുടെ തിരുനാൾ നാളെ മുതൽ 18 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോൺ മഠത്തിപ്പറന്പിൽ. പത്തിന് വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം, സന്ദേശം-ഫാ. ജോസഫ് മാലിത്തറ.
11ന് രാവിലെ 6.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം- റവ.ഡോ. അലക്സ് കൊല്ലംകളം, ഫാ. ചാക്കോ ആക്കാത്തറ സിഎംഐ. 12ന് വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജേക്കബ് കാട്ടടി. 13ന് വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസ് കോനാട്ട് സിഎംഐ. 14ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്-വികാരി ഫാ. ചക്കുപുരയ്ക്കൽ. മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം-ഫാ. സിറിയക് പഴയമഠം. തുടർന്ന് ഇടവകദിനം, പൂർവികസ്മരണ, കലാസന്ധ്യ.
15ന് വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജസ്റ്റിൻ കായംകുളത്തുശേരി, ഫാ. ജെന്നി കായംകുളത്തുശേരി. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. തീർഥാടന ദിനമായ 16ന് രാവിലെ 8.30ന് പുളിങ്കുന്ന് ഫൊറോന പള്ളിയിൽനിന്നു തീർഥാടനം ആരംഭിക്കും. തുടർന്ന് 10.45ന് തീർഥാടകർക്ക് സ്വീകരണം. സന്ദേശം - ആർച്ച്ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം. തുടർന്ന് സമൂഹബലി-റവ.ഡോ. ടോം പുത്തൻകളം മുഖ്യകാർമികത്വം വഹിക്കും. മധ്യസ്ഥപ്രാർഥന, നേർച്ചഭക്ഷണം. രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമലയുടെ നാടകം "തച്ചൻ'.
17ന് വൈകുന്നേരം 4.30ന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന, സന്ദേശം-അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി എത്തക്കാട്ട്. തുടർന്ന് തിരുനാൾ പ്രദക്ഷിണം-ഫാ. റ്റിബിൻ ഒറ്റാറയ്ക്കൽ. തിരുനാൾദിനമായ 18ന് രാവിലെ ആറിന് വിശുദ്ധ കുർബാന. 9.30ന് തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോർജ് നെടുംപറന്പിൽ ഒഎഫ്എം ക്യാപ്. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.