കഞ്ചാവുമായി യുവാവ് പിടിയിൽ
1549019
Friday, May 9, 2025 12:08 AM IST
ചെങ്ങന്നൂർ: എക്സൈസ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് വില്ലേജിൽ പണ്ടനാട് പടിഞ്ഞാറ് മുറിയിൽ ഒത്തന്റെ കുന്നിൽവീട്ടിൽ അനു (42) ആണ് പിടിയിലായത്. പാണ്ടനാട് ഇല്ലിമല പാലത്തിനു സമീപം ബൈക്കിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.
മുൻപും മയക്കുമരുന്ന്, ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചെങ്ങന്നൂർ റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പട്രോളിംഗ് പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ജോഷി ജോൺ, ബിജു പ്രകാശ്, കെ. അനി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അബ്ദുൾ റഫീഖ്, എസ്കെ. ആഷ്വിൻ, സിവിൽ എ ക്സൈസ് ഓഫീസർമാരായ രാജേഷ്, അജീഷ്കു മാർ, ശ്രീരാജ്, ജി. പ്രവീൺ, വനിത സിവിൽ എക്സൈസ് ഓഫീസർ വി. ജയലക്ഷ്മി എന്നിവരും പങ്കെടുത്തു.
കഴിഞ്ഞദിവസം ബംഗളൂരൂവിൽനിന്ന് ചെങ്ങന്നൂരിൽ വില്പനയ്ക്കെത്തിച്ച രാസലഹരിയും എക്സൈസ് സംഘം പിടികൂടിയിരുന്നു.