നടൻ ശ്രീനാഥ് ഭാസി ചേർത്തല കോടതിയിൽ മൊഴി നൽകി
1548730
Wednesday, May 7, 2025 11:52 PM IST
ചേർത്തല: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി ചേർത്തല കോടതിയിലെത്തി മൊഴി നൽകി. കേസിലെ മുഖ്യപ്രതി തസ്ലിമ സുൽത്താനെതിരേ ശ്രീനാഥ് ഭാസി രഹസ്യമൊഴി നൽകിയെന്നാണ് സൂചന.
ആലപ്പുഴയിലെ രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഷെറിൻ കെ. ജോർജ് മുമ്പാകെ ഹാജരായി മൊഴി നൽകിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് എക്സൈസ് സംഘം ശ്രീനാഥ് ഭാസിയെ ചേർത്തല കോടതിയിലെത്തിച്ചത്. കേസിൽ ശ്രീനാഥ് ഭാസിയെ എക്സൈസ് സാക്ഷിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൊഴി നൽകാനായി എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ മൊഴി നൽകിയ ശേഷം ശ്രീനാഥ് ഭാസി സ്വന്തം വാഹനത്തിലാണ് മടങ്ങിയത്.