വിളക്കുമരം -നെടുമ്പ്രക്കാട് പാലം വികസനപാതയിലേക്ക്
1548496
Wednesday, May 7, 2025 12:14 AM IST
ചേർത്തല: 20 വർഷത്തോളമുള്ള കാത്തിരിപ്പിനു വിരാമം. വിളക്കുമരം-നെടുമ്പ്രക്കാട് പാലം നിർമാണം പൂർത്തിയായി. നാടിനെ വികസനത്തിലേക്ക് നയിക്കാൻ പര്യാപ്തമായ ഈ പാലം പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന ചേർത്തല ഇൻഫോപാർക്കിലേക്ക് പുതിയ സംരംഭകർ എത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചേർത്തലയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ (പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകളുടെ പടിഞ്ഞാറൻ തീരമേഖല) ജനങ്ങൾക്കാകെ വിളക്കുമരം-നെടുമ്പ്രക്കാട് പാലം പ്രയോജനപ്രദമാകും.
എംഎൽഎ റോഡുമായി ബന്ധിപ്പിച്ചുള്ള പുതിയ പാത-അതാണ് വിളക്കുമരം പാലം വിഭാവന ചെയ്യുന്നത്.
പാലം വഴി തൃച്ചാറ്റുകുളം, തുറവൂർ മേഖലയിലേക്ക് യാത്ര എളുപ്പമാകും. പാലം നിർമാണം തുടങ്ങിയതിനുശേഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൂർത്തിയായതിന്റെ വാർത്ത നാട്ടുകാർ ഏറ്റെടുക്കുന്നത്.