ചര്‍ച്ചാ വേദി സാഹിത്യ ക്യാമ്പ് 10ന്
1549015
Friday, May 9, 2025 12:08 AM IST
എടത്വ: തലവടി ചര്‍ച്ചാ വേദിയുടെ മൂന്നാമത് സാഹിത്യ ക്യാമ്പും ചര്‍ച്ചാ വേദി സംസ്ഥാനതലത്തില്‍ നടത്തിയ കഥ, കവിത രചനാമത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മുട്ടാര്‍ സോമന് കാവ്യപുരസ്കാരവും ബിയാര്‍ പ്രസാദ് കഥാപുരസ്കാര സമര്‍പ്പണവും 10ന് രാവിലെ ഒൻപതുമുതല് വൈകിട്ട് അഞ്ചു വരെ ആനപ്രമ്പാല്‍ റിവര്‍ ബ്ലിസ് റിസോര്‍ട്ടിൽ വിവിധ പരിപാടികളോടെ നടക്കും. കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എം.ആര്. രേണുകുമാര്‍ അവാര്‍ഡു ദാനം നിര്‍വഹിക്കും.
ചര്‍ച്ചാ വേദി പ്രസിഡന്റ് പി.വി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മുട്ടാര്‍ സോമരാജ്, വിധു പ്രസാദ് എന്നിവര്‍ പ്രസംഗിക്കും. തിരുവനന്തപുരം ഗീതാ കൃഷ്ണ രചിച്ച കവിതയിലെ ബഹുവചനം എന്ന പഠന ഗ്രന്ഥവും റജിമോള്‍ മുഹമ്മ രചിച്ച ദീപ്തയാനം എന്ന കവിതാസമാഹാരവും എം.ആര്. രേണുകുമാര്‍ പ്രകാശനം ചെയ്യും. എം.ജി. കൊച്ചുമോന്, ജോസുകുട്ടി സെബാസ്റ്റ്യന്‍ എന്നിവര്‍ കൃതികള്‍ പരിചയപ്പെടുത്തും.
തുടര്‍ന്ന് നടക്കുന്ന കഥയരങ്ങില്‍ ചന്ദ്രമോഹന്‍ദാസ് ഹരിപ്പാട്, ശ്രീരഞ്ജിനി മാന്നാര്‍, ഗീതാകൃഷ്ണ തിരുവനന്തപുരം, സുശീല രാജു എന്നിവര്‍ കഥകളവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് കവിയരങ്ങ് ആരംഭിക്കും. വിജയന് കലവൂര്‍, ലളിതാംബിക അന്തര്‍ജനം ചങ്ങനാശേരി, ഗീതാജ്ഞലി തൈച്ചിറ, കലവൂര്‍ ലളിതാജി, ശ്രീരജ്ഞിനി മാന്നാര്‍, സിബിച്ചന് നെടുമുടി, രജിമോള് മുഹമ്മ, ഗീതാ ലക്ഷ്മി പള്ളിപ്പാട്, അനാമിക ഹരിപ്പാട്, സുലു ആലപ്പുഴ, ജ്യോതി ലക്ഷ്മി കരുമാടി, കണ്ണന് തലവടി, പ്രകാശ് തലവടി എന്നില്‍ കവിതകളവതരിപ്പിക്കും.
വൈകിട്ട് 3.30ന് സൗഹൃദ സാഹിത്യസായാഹ്ന സദസ് നടക്കും. എം.ജി. കൊച്ചുമോന് അധ്യക്ഷത വഹിക്കും. പി.കെ. ഗായിക മേദിനി ഉദ്ഘാടനം നിര്‍വഹിക്കും.