കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1549008
Thursday, May 8, 2025 11:41 PM IST
ആലുവ: കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മുപ്പത്തടം വെള്ളയിൽ വീട്ടിൽ സെബാസ്റ്റ്യൻ (60) ആണ് മരിച്ചത്.
പെരുന്പാവൂർ ദേശസാത്കൃത റോഡിൽ ചാലക്കലിൽ ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിട നിർമാണ കരാറുകാരനായ സെബാസ്റ്റ്യൻ സൈറ്റിൽനിന്ന് വീട്ടിലേക്ക് വരുന്പോഴാണ് അപകടം. തലയടിച്ച് വീണതാണ് മരണകാരണം.
മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: വിജി. മക്കൾ: ബർട്ടിൻ, മെറിൻ.