കോൺക്രീറ്റ് മിക്സുമായി വന്ന ലോറി നടുറോഡിൽ തകരാറിലായി
1549009
Friday, May 9, 2025 12:08 AM IST
അമ്പലപ്പുഴ: കോൺക്രീറ്റ് മിക്സുമായി വന്ന ലോറി നടുറോഡിൽ തകരാറിലായി. ദേശീയപാതയിൽ മണിക്കൂറുകളാളം ഗതാഗതക്കുരുക്ക്. അമ്പലപ്പുഴ കച്ചേരിമുക്കിൽ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.
വടക്കു ഭാഗത്തേക്ക് പോയ കർണാടക രജിസ്ട്രേഷൻ ലോറിയാണ് നടുറോഡിൽ തകരാറിലായത്. ഇതോടെ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു. പിന്നീട് ജെസിബിയെത്തിച്ച് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ളാബുകൾ നീക്കം ചെയ്താണ് ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.