ലഹരിക്കെതിരായ പോരാട്ടം ശക്തമാകണം: മാർ തോമസ് തറയിൽ
1548493
Wednesday, May 7, 2025 12:14 AM IST
മങ്കൊമ്പ്: ലഹരിക്കെതിരായ പോരാട്ടം വിദ്യാലയങ്ങളിലും സമൂഹത്തിലും ശക്തമാകണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അധ്യാപകർ സമൂഹത്തോട് കൂടുതൽ പ്രതിബദ്ധത കാട്ടുകയും കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡ് ചമ്പക്കുളം മേഖല സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെന്റ് മേരീസ് ബസിലിക്ക സഹവികാരി ഫാ. സച്ചിൻ കുന്നത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. ജോബി മൂലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട് മുഖ്യപ്രഭാഷണം നടത്തി. കോർപറേറ്റ് മാനേജ്മെന്റ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ അമൃതത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ടീച്ചേഴ്സ് ഗിൽഡ് മേഖല പ്രസിഡന്റ് പ്രകാശ് ജെ. തോമസ്, വൈസ് പ്രസിഡന്റ് വി.വി. ആന്റണി, ചമ്പക്കുളം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ ജോർജ്, അന്നമ്മ ജോസഫ്, ജോസഫ് ചാക്കോ, സിജോ ജോൺ, ബാബു വർഗീസ്, ത്രേസ്യാമ്മ കുര്യൻ, ടിബിൻ ജോസഫ്, ജോഖേഷ് വർഗീസ് എന്നിവർ പ്രസംഗിച്ചു. ഫാ. അനീഷ് ഈറ്റകക്കുന്നേൽ, ഫാ. ജിസൺ പോൾ വേങ്ങാശേരി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.