അതിരൂപത ദിനാചരണം വിളംബര ദീപം തെളിഞ്ഞു
1548731
Wednesday, May 7, 2025 11:52 PM IST
ചങ്ങനാശേരി: 20ന് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ നടക്കുന്ന 139-ാമത് ചങ്ങനാശേരി അതിരൂപത ദിനാചരണത്തിനു മുന്നോടിയായി നടന്ന വിളംബര സമ്മേളനം അതിരൂപത വികാരി ജനറാള്‍ മോൺ. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
അതിരൂപത ദിന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സൈബി അക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടികളുടെ വിജയത്തിനായി വികാരി ജനറാള്‍ ജനറല്‍ മോണ്‍. ആന്റണി എത്തയ്ക്കാട് ജനറല്‍ കണ്‍വീനറായി 501 അംഗ സ്വാഗതസംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്.
ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. ചെറിയാന് കക്കുഴി, ഫാ. ജിന്‍സ് ചോരേട്ട് ചാമക്കാല, (കോ-ഓർഡിനേറ്റര്‍മാര്‍), മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജോഷി പുത്തന്‍പുരയ്ക്കല്‍, ഫാ. മാത്യൂ നടമുഖത്ത്, ഫാ. ഐബിന്‍ പകലോമറ്റം, ഫാ. തോമസ് കൊറ്റത്തില്‍, ഫാ. മിന്റു മൂന്നുപറയില്‍, ഫാ. ജിന്റോ മുര്യങ്കരി, ഫാ. ജേക്കബ് പാറയ്ക്കല്‍, ഫാ. ജിജോ മാറാട്ടുകളം തുടങ്ങിയവര്‍ വിവിധ കമ്മിറ്റികളുടെ കണ്‍വീനർമാരാണ്.