നിരവധി കേസുകളിലെ പ്രതി പിടിയിൽ
1592468
Wednesday, September 17, 2025 11:32 PM IST
തുറവൂർ: കണ്ണൂർ പയ്യോളി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള അടിപിടി കേസിലെ പ്രതി കോടതിയിൽ ഹാജരാകാതെ പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചുവന്നിരുന്ന പ്രതി പിടിയിൽ. കണ്ണൂർ ജില്ലയിൽ അയനിക്കാട് പിഒയിൽ ആവിത്താര വീട്ടിൽ പാമ്പ് ഷിജേഷ് എന്നുവിളിക്കുന്ന ഷിജേഷാ(35)ണ് പോലീസ് പിടിയിലായത്.
കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിൽ തുറവൂർ ഭാഗത്ത് കണ്ണൂർ സ്വദേശിയായ ഒരാൾ താമസിക്കുന്നതായി കുത്തിയതോട് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തതിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പോലീസ് അജയ മോഹൻ, സിപിഒ വിജേഷ്, അമൽരാജ് പ്രവീൺ, ആൻസൺ എന്നിവരുണ്ടായിരുന്നു. പ്രതിയെ പിന്നീട് പയ്യോളി പോലീസിനു കൈമാറി.