ചേര്‍ത്തല, മരാരിക്കുളം സ്റ്റേഷനിൽ കൂടുതൽ സ്റ്റോപ്പ് നല്‍കണം: കെ.സി. വേണുഗോപാല്‍
1592739
Thursday, September 18, 2025 10:41 PM IST
ചേർത്തല: ചേര്‍ത്തല, മരാരിക്കുളം സ്റ്റേഷനുകളോടുള്ള അവഗണന അവസാനിപ്പിച്ച് അധിക ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്തു നല്കി.
ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ്, കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ്, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എസി എക്സ്പ്രസ്, കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്ക് ചേര്‍ത്തല സ്റ്റേഷനിലും എറണാട് എക്സ്പ്രസ്, ഇന്റര്‍സിറ്റി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്ക് മരാരിക്കുളം സ്റ്റേഷനിലും സ്റ്റോപ്പേജ് അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.