പൈല് ആന്‍ഡ് സ്ലാബ് സ്ഥാപിക്കുന്നതിനിടെ റോഡ് പിളര്‍ന്നു
1592464
Wednesday, September 17, 2025 11:32 PM IST
ഹരിപ്പാട്: പൈല് ആന്‍ഡ് സ്ലാബ് സ്ഥാപിക്കുന്നതിനിടെ റോഡ് പിളര്‍ന്നു. നദീതീരസംരക്ഷണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തിനിടെയാണ് റോഡ് പിളര്‍ന്നത്. വീയപുരം 13-ാം വാര്‍ഡില്‍ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പടിഞ്ഞാറുവശത്തെ അപ്രോച്ചു റോഡ് അവസാനിക്കുന്ന നദീതീരത്താണ് പൈല് ആന്‍ഡ് സ്ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
അപ്രോച്ചിനോട് ചേര്‍ന്നുള്ള വേലിയില്പ്പടി റോഡാണ് പിളര്‍ന്നത്. ടാര്‍ റോഡാണിത്. ഉയരക്കൂടുതലുള്ള ഭാഗത്ത് എത്തുമ്പോള്‍ ഇങ്ങനെ റോഡ് പിളരാറുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. പ്രവര്‍ത്തനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് ക്ഷതം ഏല്‍ക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
പരാതിയെത്തുടര്‍ന്ന് ഇവിടങ്ങളില്‍ പൈല് ആന്‍ഡ് സ്ലാബ് സ്ഥാപിക്കുന്ന പ്രവൃത്തിനിര്ത്തിവച്ചിരുന്നു. ഇറിഗേഷന്‍ വകുപ്പ് ആണ് പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രനും വൈസ് പ്രസിഡന്റ് പി.എ. ഷാനവാസും സന്ദര്‍ശിച്ചു.