ആ​ല​പ്പു​ഴ: സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍ യു​വ പ്ര​തി​ഭാ പു​ര​സ്‌​കാ​ര​ത്തി​ന് നോ​മി​നേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും മി​ക​ച്ച യു​വ​ജ​ന ക്ല​ബ്ബു​ക​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നും 23 വ​രെ സ​മ​യം നീ​ട്ടി.

യു​വ​പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​ന് നി​ശ്ചി​ത​ഫോ​റ​ത്തി​ൽ നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കാം. വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ത്തി​നാ​യി അ​ത​ത് മേ​ഖ​ക​ളി​ലെ 18 നും 40-നും മ​ധ്യേ​യു​ള്ള യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് നോ​മി​നേ​റ്റ് ചെ​യ്യേ​ണ്ട​ത്. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം (പ്രിന്‍റ് മീ​ഡി​യ), മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം (ദ്യ​ശ്യ​മാ​ധ്യ​മം), ക​ല, സാ​ഹി​ത്യം, കാ​യി​കം (വ​നി​ത), കാ​യി​കം (പു​രു​ഷ​ൻ), സം​രം​ഭ​ക​ത്വം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളി​ൽനി​ന്നു മി​ക​ച്ച ഓ​രോ വ്യ​ക്തി​ക്കു​വീ​തം ആ​കെ ഒ​മ്പ​തു പേ​ർ​ക്കാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. പു​ര​സ്കാ​ര​ത്തി​നാ​യി സ്വ​യം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത​ത് മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തൊ​രാ​ൾ​ക്കും മ​റ്റൊ​രാ​ളെ നോ​മി​നേ​റ്റ് ചെ​യ്യാ​വു​ന്ന​താ​ണ്. പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന​വ​ർ​ക്ക് 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ന​ൽ​കും.

കൂ​ടാ​തെ കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള യൂ​ത്ത്, യു​വ, അ​വ​ളി​ടം ക്ല​ബ്ബു​ക​ൾ​ക്കും അ​വാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാം. ജി​ല്ലാ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച ക്ല​ബ്ബി​ന് 30,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും പു​ര​സ്കാ​ര​വും ന​ൽ​കും. ജി​ല്ലാ​ത​ല​ത്തി​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​ത നേ​ടി​യ ക്ല​ബ്ബു​ക​ളെ​യാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.

സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടു​ന്ന ക്ല​ബ്ബി​ന് 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും പു​ര​സ്കാ​ര​വും ന​ൽ​കും. മാ​ര്‍​ഗനി​ര്‍​ദേശ​ങ്ങ​ളും അ​പേ​ക്ഷാ ഫോ​റ​വും കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ www.ksywb.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള മേ​ല്‍​വി​ലാ​സം- ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്രം, മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ത​ത്തം​പള്ളി പി.​ഒ, ആ​ല​പ്പു​ഴ-13 ഫോ​ണ്‍ 9847133866. 0477- 2239736.