മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് സൂപ്രണ്ടിന്റെ കൈത്താങ്ങ്
1592477
Wednesday, September 17, 2025 11:32 PM IST
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് സൂപ്രണ്ടിന്റെ കൈത്താങ്ങ്. ആശുപത്രി വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന ആരോരുമില്ലാത്ത രോഗികൾക്ക് കഞ്ഞി അരച്ചുകൊടുക്കുന്നതിനുവേണ്ടി മിക്സി കെയർ ടേക്കർ വാങ്ങി നൽകിയാണ് ഡോ. ഹരികുമാർ മാതൃകയായത്. 108 ആബുലൻസുകളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽനിന്നുമായി നിരവധി വയോധികരെയാണ് തുടർ ചികിത്സയ്ക്കെത്തിക്കുന്നത്.
ഇവർക്ക് മരുന്നും ചികിത്സയും ലഭിക്കുമെങ്കിലും ഭക്ഷണം ഉള്ളിലാക്കാൻ സാധിക്കാത്ത ദൈന്യത മനസിലാക്കിയാണ് ഡോ. ഹരികുമാർ ഭക്ഷണം അരച്ചുനൽകുന്നതിന് ഉപകരണം വാങ്ങി നൽകിയത്. കിടപ്പുരോഗികളെ പരിചരിക്കുന്നതിന് മൂന്നു കെയർ ടേക്കർമാരെയും നിയമിച്ചിട്ടുണ്ട്. ഇതിൽ ഒരാളായ പ്രീതിക്കാണ് മിക്സി കെയർ ടേക്കർ കൈമാറിയത്.