ചേർത്തലയിൽ ലോറിയും മിനി ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്
1592292
Wednesday, September 17, 2025 6:52 AM IST
ചേര്‍ത്തല: ദേശീയപാതയില്‍ ലോറിയും മിനി ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. ദേശീയപാതയില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിനു സമീപം ഇന്നലെ വൈകുന്നേരം 3.30 നായിരുന്നു അപകടം. ലോറിയും മിനി ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവറായ തിരുവിഴ സ്വദേശി താനാട്ട് സുരേഷിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രയില്‍ പ്രവേ ശിപ്പിച്ചു. മാരാരിക്കുളം പോലീസ് കേസെടുത്തു.