ചേ​ര്‍​ത്ത​ല: മ​ദ്യ​ല​ഹ​രി​യി​ല്‍ മ​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ലെ പി​താ​വ് മ​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡ് ച​ന്ദ്ര​നി​വാ​സി​ല്‍ ച​ന്ദ്ര​ശ​ഖ​ര​ന്‍നാ​യ​രാ (73)ണ് ​വൃ​ദ്ധസ​ദ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് മ​രി​ച്ച​ത്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രു​ടെ ഇ​ര​ട്ട മ​ക്ക​ളാ​യ അ​ഖി​ല്‍ (31), നി​ഖി​ല്‍ (31) എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ 24ന് ​വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ച് എ​ത്തി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. കൈ​കൊ​ണ്ട് ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രു​ടെ ശ​രീ​ര​ത്ത് അ​ടി​ക്കു​ക​യും മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ട്ടി​ലി​ല്‍നി​ന്നു വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ത​ല​യി​ല്‍ മ​ര്‍​ദി​ക്കു​ക​യും ക​ഴു​ത്തി​നു​പി​ടി​ച്ചു തി​രി​ക്കു​ക​യും ചെ​യ്തു.

പ്രാ​ണ​ഭ​യ​ത്താ​ല്‍ ഒ​ന്നും ശ​ബ്ദി​ക്കാ​നാ​കാ​ത്ത നി​ല​യി​ലാ​യി​രു​ന്നു ച​ന്ദ്ര​ശേ​ഖ​ര​ന്‍. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മാ​താ​വി​നും ഒ​ന്നും ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. അ​ഖി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രെ മ​ര്‍​ദി​ക്കു​ന്ന​തി​നി​ട​യി​ല്‍ നി​ഖി​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

പി​താ​വി​നെ മ​ര്‍​ദി​ച്ച വി​വ​രം അ​റി​ഞ്ഞ് മ​റ്റു മ​ക്ക​ളാ​യ പ്ര​വീ​ണും സൂ​ര​ജും ചേ​ര്‍​ന്ന് പി​ന്നീ​ട് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തെത്തുട​ര്‍​ന്ന് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും സ്ഥി​ര​മാ​യി മ​ക്ക​ളു​ടെ മ​ര്‍​ദ​ന​മേ​ല്‍​ക്കാ​റു​ള്ള ച​ന്ദ്ര​ശേ​ഖ​ര​നെ വീ​ട്ടി​ല്‍ താ​മ​സി​പ്പി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെത്തുട​ര്‍​ന്ന് 11-ാം മൈ​ലി​ന് സ​മീ​പ​മു​ള്ള വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ പാ​ര്‍​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ മ​രി​ച്ച​തി​നെത്തുട​ര്‍​ന്ന് അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​ര്‍​ദ​ന​ത്തി​ല്‍ ഉ​ണ്ടാ​യ പ​രി​ക്ക് മൂ​ല​മ​ല്ല മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.