ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ ഈ ​സീ​സ​ണി​ലെ ആ​ദ്യ കൊ​യ്ത്ത് ക​രു​വാ​റ്റ​യി​ലെ ഈ​ഴാം​ക​രി കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ ഇ​ന്നു പൂ​ർ​ത്തി​യാ​കും. 133.4 ഹെ​ക്ട​ര്‍ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ല്‍ 170 ക​ര്‍​ഷ​ക​രാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. 135 ദി​വ​സം മൂ​പ്പു​ള്ള ഉ​മ നെ​ല്ലി​ന​മാ​ണ് വി​ത​ച്ചി​രു​ന്ന​ത്. 12 യ​ന്ത്ര​ങ്ങ​ളാ​ണ് കൊ​യ്ത്തി​ന് എ​ത്തി​ച്ച​ത്. ഒ​രേ​ക്ക​ര്‍ കൊ​യ്യാ​ന്‍ ശ​രാ​ശ​രി ഒ​രു മ​ണി​ക്കൂ​ര്‍ 10 മി​നി​റ്റ് സ​മ​യ​മാ​ണ് എ​ടു​ക്കു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ല്‍ ഇ​തു​വ​രെ 7,224 ഹെ​ക്ട​റി​ല്‍ ര​ണ്ടാം​കൃ​ഷി ഇ​റ​ക്കി​യി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ച​മ്പ​ക്കു​ളം, ഹ​രി​പ്പാ​ട്, രാ​മ​ങ്ക​രി ബ്ലോ​ക്കു​ക​ളി​ലെ 14 കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന 123 പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 10,095 ക​ര്‍​ഷ​ക​രാ​ണ് ഇ​ക്കു​റി ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യ​ത്.

ആ​കെ വി​സ്തൃ​തി​യു​ടെ 91 ശ​ത​മാ​ന​വും ഉ​മ ഇ​ന​മാ​ണ് വി​ത​ച്ച​ത്. പൗ​ര്‍​ണമി, മ​നു​ര​ത്‌​ന ഇ​ന​ങ്ങ​ളും ഉ​മ​യ്ക്ക് പു​റ​മേ കൃ​ഷി ചെ​യ്തു. പു​ന്ന​പ്ര വ​ട​ക്ക്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ൽ മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 138.52 ഹെ​ക്ട​റി​ല്‍ ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത്, കൃ​ഷി​വ​കു​പ്പ് മു​ഖേ​ന ന​ട​പ്പി​ലാ​ക്കി​യ വി​ത്തു ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം ല​ഭ്യ​മാ​ക്കി​യ മ​നു​ര​ത്‌​ന വി​ത്താ​ണ് വി​ത​ച്ച​ത്.

15ന് ​വി​ത ആ​രം​ഭി​ച്ച ക​രു​വാ​റ്റ​യി​ലെ​ത​ന്നെ മാ​ന്ത്ര-​മീ​ഞ്ചാ​ല്‍ പാ​ട​ശേ​ഖ​ര​മാ​ണ് നി​ല​വി​ല്‍ ഏ​റ്റ​വു​മ​വ​സാ​നം വി​ത ന​ട​ന്ന പാ​ട​ശേ​ഖ​രം.