മുട്ടം ഹോളി ഫാമിലി ഹൈസ്കൂള്‍ സുവര്ണജൂബിലിക്കു തുടക്കം
1592300
Wednesday, September 17, 2025 6:52 AM IST
ചേർത്തല: മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം സുവർണജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. മുൻ ഡിജിപി ഹോർമിസ് തരകൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ റവ. ഡോ. ആന്റോ ചേരാംതുരുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. ഗാനരചയിതാവ് അജീഷ് ദാസൻ ജൂബിലി ലോഗോ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വാർഡ് കൗൺസിലർ മിത്ര വിന്ദാഭായ്, പിടിഎ പ്രസിഡന്റ് അഡ്വ. ജാക്സൺ മാത്യു, മുൻ പ്രഥമാധ്യാപകൻ ജോയ് സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ ലിസ കുര്യൻ, ഹെഡ്മിസ്ട്രസ് എം. മിനി, ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ബിന്ദു ജോസഫ്, ജോയിന്റ് ജനറൽ കൺവീനർ സാജു തോമസ്, ഫിനാൻസ് കമ്മിറ്റി കൺവീനർ വി. ശ്രീഹരി, സ്റ്റാഫ് സെക്രട്ടറി എം.ടി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഹൈസ്കൂൾ വിഭാഗം സ്ഥാപിതമായതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീളുന്ന വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.