വിശ്വകർമദിനാഘോഷം
1592469
Wednesday, September 17, 2025 11:32 PM IST
മുഹമ്മ: അഖില കേരള വിശ്വകർമ മഹാസഭ 555 ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ ദിനാഘോഷം സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് പി.ആർ. വിശ്വംഭരൻ അധ്യക്ഷനായി. മുഹമ്മ കെഇ കാർമൽ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടം സമ്മേളനം ഉദ്ഘാടനം ചെയ്തു.
പി.ബി. ചിത്രകുമാർ സ്വാഗതം പറഞ്ഞു. ശില്പകലയിൽ മികവ് തെളിയിച്ച ശ്രീകാന്ത് പി. വിശ്വത്തിനെയും സിനിമാ സീരിയൽതാരം നിതാ കർമയേയും ആദരിച്ചു. കെ.ഡി. ദിലീപ്, കെ.ബി. പ്രസന്ന കുമാരി എന്നിവർ പ്രസംഗിച്ചു.