ആ​ല​പ്പു​ഴ: ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ ജൂവ​ലേ​ഴ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രണ്ടിന് മു​ല്ല​യ്ക്ക​ൽ ഗു​രു ജൂവ​ല​റി​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സബി​ൽ രാ​ജ് നി​ർ​വ​ഹി​ക്കും. ജു​വ​ലേ​ഴ്സ് ദി​ന സ​ന്ദേ​ശം എ​കെ​ജി എ​സ്എം​എ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​നാ​സ​ർ ന​ൽ​കും. പ്ര​സി​ഡ​ന്‍റ് എം.​പി. ഗു​രുദ​യാ​ൽ അധ്യക്ഷ​ത​ വ​ഹി​ക്കും.