ചെ​ങ്ങ​ന്നൂ​ർ: കു​ന്ന​ത്തു​മ​ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ന്‍റെ നി​ർ​മാ​ണസ്ഥ​ല​ത്ത് ഗ്രാ​നൈ​റ്റ് വീ​ണ് ര​ണ്ട് അ​തി​ഥിത്തൊഴി​ലാ​ളി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ അ​ലി ഹു​സൈ​ൻ (23), റ​ഷീ​ദാ​ർ ഹു​സൈ​ൻ (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രു​ടെ​യും കാ​ലി​ന് പൊ​ട്ട​ലു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ, ഇ​ട​ത്താ​വ​ള​ത്തി​ന്‍റെ നി​ർ​മാ​ണ സ്ഥ​ല​ത്തേ​ക്ക് ഗ്രാ​നൈ​റ്റ് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഗ്രാ​നൈ​റ്റ് പാ​ളി തെ​ന്നി​മാ​റി തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ലു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ചെ​ങ്ങ​ന്നൂ​ർ ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം പ​രി​ക്കേ​റ്റ​വ​രെ ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.