ചേ​ര്‍​ത്ത​ല: ക​യ​ര്‍​മേ​ഖ​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് നി​ശ്ച​യി​ച്ച ക​യ​ര്‍​വി​ല​യും പി​രി​കൂ​ലി​യും വ​ര്‍​ധിപ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ച​കി​രി​ക്ക് മു​ന്‍​കാ​ല​ങ്ങ​ളേ​ക്കാ​ള്‍ ഇ​ര​ട്ടി​വി​ല​യാ​ണ്. പി​രി​കൂ​ലി​യാ​ക​ട്ടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ദി​വ​സച്ചെല​വി​നു​പോ​ലും തി​ക​യു​ന്നി​ല്ല. ഇ​തു​മൂ​ലം ക​യ​ര്‍​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ മ​റ്റു​തൊ​ഴി​ല്‍ മേ​ഖ​ല​യി​ലേ​ക്കു പോ​കു​ക​യാ​ണ്.

അ​തു​കൊ​ണ്ട് ക​യ​ര്‍​വി​ല​യി​ല്‍ അ​മ്പ​തു​ശ​ത​മാ​ന​വും ക​യ​ര്‍​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നാ​ല്‍​പ്പ​തു​ ശ​ത​മാ​നം കൂ​ലി​വ​ര്‍​ധന​വും വ​രു​ത്ത​ണ​മെ​ന്ന് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് സം​യോ​ജി​ത ക​യ​ര്‍​വ്യ​വ​സാ​യ സ​ഹ​ക​ര​ണ​സം​ഘം ഡ​യ​റ​ക്ട​ര്‍​ ബോ​ര്‍​ഡ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു​മ​ന്ത്രി​ക്കും നി​വേ​ദ​നം സ​മ​ര്‍​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വ​ട​ക്കേ​ക്ക​രി, വി.​ഇ. ജോ​ണ്‍​ ഷാ​ജി, കെ.​പി. കാ​ര്‍​ത്തി​കേ​യ​ന്‍, വ​ര്‍​ഗീ​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.