തിരുനാള്‍
1467172
Thursday, November 7, 2024 5:03 AM IST
ചേര്‍ത്തല സെന്റ് മാര്ട്ടിന് പള്ളിയില്‍ തിരുനാള്‍
ചേര്‍ത്തല: സെന്റ് മാര്ട്ടിന് പള്ളിയിൽ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെ തിരുനാള്‍ ഏഴു മുതല്‍ പത്തുവരെ ആഘോഷിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ആന്റണി മംഗലത്ത്, ട്രസ്റ്റി തോമസ് അഞ്ചീക്കര, തിരുനാള്‍ കമ്മിറ്റി ഭാരവാഹികളായ റോയി തയ്യില്‍, ഷിബു ജോസഫ് മൊടശാലില്, അജോ ആന്റണി വെറുങ്ങോട്ടയ്ക്കല് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് ദിവ്യബലി, പ്രസംഗം, നൊവേന, കൊടിയേറ്റ്. പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ മുഖ്യകാര്‍മികത്വം വഹിക്കും. എട്ടിന് രാവിലെ 6.30ന് ദിവ്യബലി, പ്രസംഗം-ഫാ. ജോബി വിതയത്തില്‍. തുടര്‍ന്ന് 12 മണി ആരാധന.
വൈകുന്നേരം അഞ്ചിന് പൊതുആരാധന, ദിവ്യകാരുണ്യസന്ദേശം പ്രദക്ഷിണം-ഫാ. ജയിംസ് പുതുശേരി സിഎംഐ. ഒമ്പതിന് വൈകുന്നേരം അഞ്ചിന് ലത്തീന്‍ റീത്തില്‍ ദിവ്യബലി-ഫാ. സിജു സോളമന്.
തുടര്‍ന്ന് രൂപം വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍. തുടര്‍ന്ന് വേസ്പര-റവ.ഡോ. ആന്റോ ചേരാംതുരുത്തി. വടക്കേ കപ്പേളയിലേക്ക് പ്രദക്ഷിണം. 10ന് തിരുനാള്‍ദിനം. വൈകുന്നേരം 3.30ന് പ്രസുദേന്തിവാഴ്ച. തുടര്‍ന്ന് തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ജോയി പ്ലായ്ക്കല്‍. സന്ദേശം-ഫാ. വര്‍ഗീസ് പാലാട്ടി. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. 11ന് മരിച്ചവരുടെ ഓര്‍മദിനം. രാവിലെ 6.30ന് ദിവ്യബലി, ഒപ്പീസ്, കൊടിയിറക്കല്‍.
തുമ്പോളി ചാപ്പലില്‍ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെ തിരുനാള്‍
ആലപ്പുഴ: തുമ്പോളി വിശുദ്ധ മാര്ട്ടിന് ഡി പോറസ് ചാപ്പലില്‍ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെ തിരുനാള്‍ 8, 9, 10 തീയതികളില്‍ ആഘോഷിക്കും. എട്ടിന് വൈകുന്നേരം 6.15ന് ജപമാല, നൊവേന, ഒന്നാം ദിവസത്തെ പ്രസുദേന്തിമാരുടെ വാഴ്ച. ഏഴിന് കൊടിയേറ്റ് -ഫാ. ജോസ് ലാഡ് കോയില്‍പ്പറമ്പില്‍. തുടര്‍ന്ന് ദിവ്യബലി- ഫാ. സൈമണ്‍ കുരിശിങ്കല്‍. മുഖ്യപ്രഭാഷണം-ഫാ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍. സഹകാര്മികന് ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍.
ഒമ്പതിന് വൈകുന്നേരം 6.15ന് ജപമാല, നൊവേന, രണ്ടാം ദിവസത്തെ പ്രസുദേന്തിമാരുടെ വാഴ്ച. ഏഴിന് ദിവ്യബലി- ഫാ. അലക്സ് ഒഎഫ്എംക്യാപ്, പ്രഭാഷണം- ഫാ. അനൂപ് അഗസ്റ്റിന് ഒഎഫ്എംക്യാപ്, സഹകാര്മികന് ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍. തുടര്‍ന്ന് ലിറ്റനി. വിശുദ്ധന്റെ തിരുസ്വരൂപം പൊതുവണക്കത്തിനുവയ്ക്കുന്നു.
തിരുനാള്‍ ദിനമായ പത്തിന് വൈകുന്നേരം നാലിന് മൂന്നാം ദിവസത്തെ പ്രസുദേന്തിമാരുടെ വാഴ്ച, തിരുനാള്‍ ദിവ്യബലി- ഫാ. പ്രവീണ്‍ പോള്‍ മണ്ണാമുറി ഒഎസ്ജെ, പ്രസംഗം- ഫാ. സെബാസ്റ്റ്യന്‍ പള്ളിക്കല്‍ ഒഎസ്ജെ, സഹകാര്മികന് ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍. തുടര്‍ന്ന് കൊമ്മാടി ജംഗ്ഷന് വരെ തിരുനാള്‍ പ്രദക്ഷിണം.
കോക്കമംഗലം കപ്പേളയില്‍ തിരുനാള്‍
ചേര്‍ത്തല: കോക്കമംഗലം മാര്‍ത്തോമ തീര്‍ഥാടനകേന്ദ്രം കപ്പേളയില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ എട്ടുമുതല്‍ 10 വരെ ആഘോഷിക്കും. തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ആന്റണി ഇരവിമംഗലം, ട്രസ്റ്റിമാരായ സി.എ. തോമസ് കലവാണി, തോമസ് പേരേമഠം,
തിരുനാള്‍ കണ്വീര്മാരായ ജോസ് കിളിയന്തറ, ജോളി കളരിക്കല്‍ എന്നിവര്‍ അറിയിച്ചു. എട്ടിനു വൈകുന്നേരം 5.30ന് വികാരി ഫാ. ആന്റണി ഇരവിമംഗലം തിരുനാളിന് കൊടിയേറ്റും. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ലിധിന്‍ ബേബിച്ചന് ചെങ്ങോട്ടുതറ മുഖ്യകാര്‍മികത്വം വഹിക്കും.
ഒമ്പതിന് വൈകുന്നരം 5.30ന് പള്ളിയില്‍ രൂപം വെഞ്ചരിപ്പ്, തുടര്‍ന്ന് കപ്പേളയിലേക്ക് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന-ഫാ. ബെന്നി മാരാംപറമ്പില്‍. പ്രസംഗം-ഫാ. സാംജി വടക്കേടം. 10നു തിരുനാള്‍ദിനം. രാവിലെ 6.30നു പള്ളിയിള്‍ വിശുദ്ധ കുര്‍ബാന.
വൈകുന്നേരം 5.30ന് കപ്പേളയില്‍ തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. ആല്ഫിന് മണവാളന്. പ്രസംഗം-ഫാ. മാര്ട്ടിന് ശങ്കൂരിക്കല്‍. തുടര്‍ന്ന് പള്ളിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം.