ജോസഫ് ജോണിന്റെ ജീവന് രക്ഷിക്കാൻ സമാഹരിച്ചത് 18,87,633 രൂപ
1466737
Tuesday, November 5, 2024 7:41 AM IST
എടത്വ: വൃക്കരോഗം മൂലം ആരോഗ്യം ക്ഷയിച്ച് മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന ജോസഫ് ജോണിന്റെ ജീവന് രക്ഷിക്കാൻ എടത്വ നിവാസികള്‍ കൈകോര്‍ത്തപ്പോള്‍ 18,87,633 രൂപ ലഭിച്ചതായി ജനറല്‍ കണ്‍വീനര്‍ ജോസി ആലപ്പാട്ട് പറത്തറ അറിയിച്ചു.
എടത്വ പഞ്ചായത്തിലെ 10-ാം വാര്‍ഡ് മങ്കോട്ടച്ചിറ മുണ്ടകത്തില്‍ ജോസഫ് ജോണിന്റെ (കൊച്ചുമോന്-52) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള 25 ലക്ഷം രൂപ സമാഹരിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് കഴിഞ്ഞദിവസം അഞ്ചു മണിക്കൂര്കൊണ്ടാണ്് ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ഡയറക്ടറായിട്ടുള്ള ചങ്ങനാശേരി പ്രത്യാശയും എടത്വ ജീവന് രക്ഷാസമിതിയുടെയുടെ പ്രവര്‍ത്തകരും ചേര്‍ന്ന് എടത്വ ഗ്രാമപഞ്ചായത്തിലെ ഒന്നുമുതല്‍ 15 വരെയുള്ള വാര്‍ഡുകള്‍ ഒന്നാകെ കൈകോര്‍ത്തപ്പോഴാണ് ഈ തുക ലഭിച്ചത്.
ജനപ്രതിനിധികളുടേയും എടത്വ ജീവന് രക്ഷാസമിതി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് രേഷ്മ ജോണ്സണ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, കണ്‍വീനര്‍ പി.സി. ജോസഫ് എന്നിവര്‍ ചേര്‍ന്ന് ജോസഫ് ജോണിന്റെ ഭാര്യ കൊച്ചുമോൾക്ക് തുക കൈമാറി. വൃക്കമാറ്റ ശസ്ത്രക്രിയ നവംബര്‍ പത്തിനാണ് നിശ്ചയിച്ചിരിക്കുന്നത്. കൊച്ചുമോന്റെ സുഹൃത്തിന്റെ ഭാര്യയാണ് വൃക്ക ദാനമായി നല്‍കുന്നത്.