ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ കൂട്ടാ​യ്മ​യാ​യ സെ​ക്യൂ​റി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ തീ​ര​ദേ​ശ​ത്തെ ഗാ​യ​ക​രു​ടെ സ​ര്‍​ഗ​വാ​സ​ന​ക​ള്‍ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സെ​ക്യൂ​ര്‍ മ്യൂ​സി​ക് ക്ല​ബ്ബാ​യ സി​സി​ലി​യയു​ടെ ഉ​ദ്ഘാ​ട​നം ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക റെ​ക്ട​ര്‍ റ​വ.​ഡോ. യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത്ത​യ്യി​ല്‍ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​രോ​ക്കെ സം​ഗീ​ത പ​രി​ശീ​ല​ന​ത്തി​നും അ​വ​ത​ര​ണ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന സം​ഗീ​ത കൂ​ട്ടാ​യ്മ​യ്ക്ക് വി​ദ​ഗ്ധ സം​ഗീ​ത​ജ്ഞ​രു​ടെ മേ​ല്‍​നോ​ട്ടം ഉ​റ​പ്പുവ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ലാ​പ​ന​ത്തി​ല്‍ മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് ഗാ​ന​മേ​ള​ക​ളി​ല്‍ അ​വ​സ​ര​വും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. സ​മ്മേ​ള​ന​ത്തി​ല്‍ സെ​ക്യൂ​ര്‍ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചേ​ര്‍​ത്ത​ല എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, കെ.​ഡി. ടോ​മി, ബെ​ന്നി ജോ​സ് മേ​ന​ങ്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.