മാ​ന്നാ​ർ: കേ​ര​ള സ്റ്റേ​റ്റ് ക​ൺ​സ്യൂ​മ​ർ കൗ​ൺ​സി​ൽ ജി​ല്ലാ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​നി​യ​മ​പ്ര​കാ​രം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ഴി​ഞ്ഞ കാ​ൽനൂറ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന​യാ​യ കേ​ര​ള സ്റ്റേ​റ്റ് ക​ൺ​സ്യൂ​മ​ർ കൗ​ൺ​സി​ൽ.

കൗ​ൺ​സി​ലിന്‍റെ ജി​ല്ലാ​ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു.​ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് എം. ​മൈ​തി​ൻകു​ഞ്ഞ് അ​ധ്യക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പ​ണി​ക്ക​ത്ത് ഉദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന യൂ​ത്ത് വിം​ഗ് ചീ​ഫ് മു​ന​മ്പ​ത്ത് ഷി​ഹാ​ബ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ട്ട​ച്ചി​റ താ​ഹ, അ​ഡ്വ.​എ​ൽ. വേ​ലാ​യു​ധ​ൻപി​ള്ള, അ​ഡ്വ. അ​ൻ​സാ​രി, അ​ഡ്വ. ഗോ​പ​കു​മാ​ർ, ചാ​രു​ംമൂട് ഷം​സു​ദീ​ൻ, ഷാ​ജി കാ​വി​ൽ, നൗ​ഷാ​ദ് മാ​ന്നാ​ർ, എ. ​താ​ഹാ​ക്കു​ഞ്ഞ്, അ​ജീ​ർ നാ​ന​മ്പാ​ട്, രാ​ജേ​ന്ദ്ര​ക്കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ക​ട്ട​ച്ചി​റ താ​ഹ (പ്ര​സി​ഡ​ന്‍റ്), എ​ൽ. വേ​ലാ​യു​ധ​ൻപി​ള്ള, അ​ഡ്വ. ഗോ​പ​കു​മാ​ർ ( വൈ. ​പ്ര​സി​ഡ​ന്‍റുമാ​ർ) നൗ​ഷാ​ദ് മാ​ന്നാ​ർ (സെ​ക്ര​ട്ട​റി), ഷാ​ജി കാ​വി​ൽ, കാ​ര്യം​മ്മൂ​ട് ഷം​സു​ദീ​ൻ (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), ​അ​ഡ്വ. അ​ൻ​സാ​രി (​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.