ഹ​രി​പ്പാ​ട്: ആ​റാ​ട്ടു​പു​ഴ വ​ട്ട​ച്ചാ​ലി​ൽനി​ന്നു വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന വ​ള​ള​ത്തി​ന്‍റെ എ​ൻ​ജി​ൻ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി.​ ക​ഴി​ഞ്ഞദി​വ​സം ക​ന്നേ​ൽ പ​ടീ​റ്റ​തി​ൽ ബാ​ബു​വി​ന്‍റെ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വള്ളത്തി​ന്‍റെ എ​ൻ​ജി​നാ​ണ് എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. കാ​ർ​ഗി​ൽ ജംഗ്ഷ​നു കി​ഴ​ക്ക് കാ​യ​ലോ​ര​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ഫൈ​ബ​ർ വ​ള്ളത്തിന്‍റെ എ​ൻ​ജി​നാ​ണ് കൊ​ണ്ടു​പോ​യ​ത്. 51,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന 2.5 ഹോ​ഴ്‌​സ് പ​വ​റു​ള്ള സു​സുക്കി എ​ൻ​ജി​നാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഏ​താ​നും മാ​സം മു​ൻ​പ് പ്ര​ദേ​ശ​ത്തുനി​ന്ന് പ​ത്തോ​ളം വ​ള്ളങ്ങ​ളു​ടെ എ​ൻ​ജി​ൻ മോ​ഷ​ണം പോ​യി​രു​ന്നു.​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​ര​നാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ജീ​വ​നോ​പാ​ധി മോ​ഷ​ണം പോ​കു​ന്ന​തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.