മത്സ്യമാർക്കറ്റ് ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി സജി ചെറിയാന്
1466744
Tuesday, November 5, 2024 7:41 AM IST
മാങ്കാംകുഴി: കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന തഴക്കര പഞ്ചായത്തിലെ മാങ്കാംകുഴിയിലെ ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സജി ചെറിയാന്. ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ എംഎല്‍എ ആര്. രാജേഷിന്റെ ഇടപെടലില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു കോടി രൂപ അനുവദിച്ചിരുന്നു. മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഷോപ്പിംഗ് കോപ്ലക്സ് കൂടി നിര്‍മിക്കാന്‍ പിന്നീട് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ ഇടപെട്ട് ഒരു കോടി 66 ലക്ഷം രൂപയുടെ നിര്‍മാണ അനുമതി സര്‍ക്കാരില്‍നിന്നും അനുവദിച്ചു. തീരദേശവികസന കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കുന്നത്.
ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്. രാജേഷ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ്, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡന്റ് അംബിക സത്യനേശന്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ ഷീല രവീന്ദ്രനുണ്ണിത്താന്‍, ഷീല, തഴക്കര പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ എസ്. അനിരുദ്ധന്, സുനില്‍ വെട്ടിയാര്‍, ബീന വിശ്വകുമാര്‍, വാര്‍ഡ് അംഗങ്ങളായ അഡ്വ. കോശി എം. കോശി, എല്‍. ഉഷ, ഗോകുല്‍ രംഗന്, രമ്യ സുനില്‍, കൃഷ്ണമ്മ ഉത്തമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.