അംഗപരിമിതന് വന്ദേഭാരത് ട്രെയിൻ തട്ടിമരിച്ചു
1460849
Monday, October 14, 2024 2:44 AM IST
ചേര്‍ത്തല: ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ അംഗപരിമിതന് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ചു.നഗരസഭ 35ാം വാര്‍ഡ് കണ്ണുകുഴി നികര്‍ത്ത് അനില്‍കുമാര്‍ (നൂറന്‍-65) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ട്രെയിൻ വരുന്നതറിയാതെ പാളം മുറിച്ചുകടക്കുയായിരുന്നു. ഭാര്യ: പരേതയായ രുക്മിണി. മക്കള്‍: അനൂപ്, മുരുകന്. സംസ്കാരം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പില്‍.