ചക്കുളത്തുകാവില്‍ പൂജവയ്പ് നടത്തി
1460496
Friday, October 11, 2024 5:49 AM IST
എടത്വ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചക്കുളത്ത്കാവ് ക്ഷേത്രത്തില്‍ പൂജവയ്പ്പ് നടന്നു. മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, മേല്‍ശാന്തിമാരായ അശോകന് നമ്പുതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ നേത്യുത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
13ന് ചക്കുളത്തമ്മ നൃത്തസംഗിതോത്സവത്തിനു സമാപനം കുറിക്കും. നവരാത്രി ദിനങ്ങളില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കും വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിക്കാനെത്തുന്ന കുട്ടികള്‍ക്കും ആവശ്യമായ ക്രമികരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.