ദേശീയപാത 66ൽ ഗതാഗത നിയന്ത്രണം
1460108
Thursday, October 10, 2024 12:11 AM IST
കായംകുളം: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഓണമഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച നടക്കുന്നതിനാൽ 12 രാവിലെ ഒമ്പതു മുതൽ ദേശീയപാത 66ൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ആലപ്പുഴയിൽനിന്നു കൊല്ലം ഭാഗത്തേക്കു വരുന്ന വലിയ വാഹനങ്ങൾ (ലോഗ് ചെയ്സിസ്, കണ്ടെനർ വാഹനങ്ങൾ ഉൾപ്പെടെ) നങ്ങ്യാർകുളങ്ങര കവലയിൽനിന്ന് കിഴക്കോട്ട് തിരിച്ച് തട്ടാരമ്പലം - മാവേലിക്കര - രണ്ടാംകുറ്റി- കറ്റാനം, ചാരുംമൂട് - ചക്കുവള്ളി - പുതിയകാവ് വഴി കരുനാഗപ്പള്ളിയിൽ എത്തി കൊല്ലം ഭാഗത്തേക്ക് പോകണം .ആലപ്പുഴയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കായംകുളത്തുനിന്നും കിഴക്കോട്ട് പോയി കായംകുളം - പുനലൂർ കെ പി റോഡ് വഴി തഴവമുക്ക് -ചൂനാട് - മണപ്പള്ളി -അരമത്ത് മഠം -പുതിയകാവ് വഴി കരുനാഗപ്പള്ളി - കൊല്ലത്തേയ്ക്ക് പോകണം.
കൊല്ലം ഭാഗത്തുനിന്നും ആലപ്പുഴയിലേക്കു വരുന്ന വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി മുക്കിൽ നിന്നും പടിഞ്ഞാറോട്ട് പോയി പണിക്കർകടവ് പാലം വഴി ചെറിയഴീക്കൽ വഴി അഴീക്കൽ എത്തിയശേഷം അഴീക്കൽ പാലം വഴി കായംകുളം ഭാഗത്തേക്ക് പോകാവുന്നതാണ്.തിരുവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന ഹെവി ലോങ്ങ് ചെയ്സിസ് /കണ്ടെയ്നർ വാഹനങ്ങൾ കൊട്ടിയത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് കണ്ണനല്ലൂർ കുണ്ടറ വഴി കൊട്ടാരക്കരയിൽ എത്തി എംസി റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
അങ്ങനെ പോകാൻ താല്പര്യമില്ലാത്തവർ ഗതാഗത ക്രമീകരണം തീരുന്നതുവരെ ചവറ ടൈറ്റാനിയം കെഎംഎംഎൽ ഗ്രൗണ്ടിലോ ദേശീയപാത (NH 66) പ്രവൃത്തി നടക്കുന്ന സ്ഥലത്തുള്ള ഒഴിഞ്ഞ ഇടങ്ങളിലോ പാർക്ക് ചെയ്യേണ്ടതും ഗതാഗത ക്രമീകരണം കഴിഞ്ഞശേഷം മാത്രം ഓച്ചിറ വഴി പോകാവുന്നതാണന്നും പോലീസ് അറിയിച്ചു.