മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അടിയന്തരാവശ്യങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിക്കണം
1460098
Thursday, October 10, 2024 12:10 AM IST
ആലപ്പുഴ: സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അടിയന്തരാവശ്യങ്ങള്‍ പരിഹരിക്കുന്നതിനു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കണമെന്നു സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളെയും മാധ്യമപ്രവര്‍ത്തകരുടെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും സംഘടനാ ഭാരവാഹികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെയും യോഗത്തില്‍ വിളിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആശ്രിത പെന്ഷന് നിലവിലുള്ള പെന്‍ഷന്റെ പകുതിയായും അവശപെന്‍ഷന്‍ 5000 രൂപയായും വര്‍ധിപ്പിക്കണമെന്നും പെന്ഷന് കുടിശിക ഉടൻ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. മാരാരികുളം ഇതള്‍ ഗാര്‍ഡന്‍സില്‍ നടന്ന സമ്മേളനത്തില്‍ ഫോറം ജില്ലാ പ്രസിഡന്റ് ടി. ബേബി അധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തോമസ് ഗ്രിഗറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും സമ്മേളനം പാസാക്കി. സി.ഡി. ഷാജി, കെ. രാജന് ബാബു, എം. ജയചന്ദ്രന്, ജാക്സണ് ആറാട്ടുകുളം പി. ജയ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം പുതിയ ജില്ലാ ഭാരവാഹികളായി എം. ജയചന്ദ്രന് (പ്രസിഡന്റ്) സി.ഡി. ഷാജി(വൈ. പ്രസിഡന്റ്) ജാക്സണ് ആറാട്ടുകുളം (സെക്രട്ടറി), പി. ജയ പ്രദീപ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.