സ്വപ്നച്ചിറകിലേറി വിദ്യാര്‍ഥികള്‍
1460097
Thursday, October 10, 2024 12:10 AM IST
ആലപ്പുഴ: അര്‍ത്തുങ്കല്‍ ഗവ. റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന 15 വിദ്യാര്‍ഥികളും അധ്യാപകരും പഠനയാത്രയുടെ ഭാഗമായി നെടുമ്പാശേരിയില്‍നിന്നു ബംഗളൂരുവിലേക്ക് വിമാനയാത്ര നടത്തി. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ കുട്ടികള്‍ക്കായുള്ള സൗജന്യ പഠനയാത്രയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ വിമാനയാത്ര നടത്തിയത്.
വിശ്വേശ്വരയ്യ സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മ്യൂസിയം, ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്ഡന്, വിധാന്‍ സഭ, കബണ്‍പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ വിദ്യാര്‍ഥി സംഘം സന്ദര്‍ശിച്ചു.
ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ഡാലി സി. ഫ്രാന്‍സിസ്, അധ്യാപകരായ സേവ്യര്‍ എ.ജെ, ബൈജു സ്റ്റീഫന്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ദീപ. എം എന്നിവര്‍ യാത്രക്കു നേതൃത്വം നല്കി. ഗവ. റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, പഠന സാമഗ്രികള്‍, യൂണിഫോം, ഫുട്ബോള്‍ കോച്ചിംഗ് തുടങ്ങിയവ ലഭ്യമാണ്.