വേൾഡ് സെറിബ്രൽ പാൾസി ദിനം ആചരിച്ചു
1459909
Wednesday, October 9, 2024 6:41 AM IST
ആലപ്പുഴ: റ്റിഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ റീജണൽ ഏർളി ഇൻറ്റർവെൻഷൻ സെൻറ്റർ, ഓട്ടിസം സെൻറ്റർ, പീഡിയാട്രിക് വിഭാഗം എന്നിവയുടെ സംയുക്തയാഭിമുഖ്യത്തിൽ വേൾഡ് സെറിബ്രൽ പാൾസി ദിനം ആചരിച്ചു.
പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ശ്രീലത. പി.ആർ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവ. റ്റിഡി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി - ഉദ്ഘാടനം ചെയ്തു. ഡോ. ജോസ്.ഒ, ഡോ. സി.വി. ഷാജി, ഡോ. ആർ. രാകേഷ്, ഡോ. ശിവറാം എ, ഡോ. അനു പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾക്കായി ന്യൂറോ, ഫിസിക്കൽ മെഡിസിൻ, പീഡിയാട്രിക് വിഭാഗത്തിന്റെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.