പരുമല പെരുന്നാൾ: പന്തലിന് കാൽനാട്ടി
1459635
Tuesday, October 8, 2024 6:15 AM IST
മാന്നാർ: പരിശുദ്ധ പരുമല തിരുമേനിയുടെ 122 -ാമത് ഓർമ പെരുന്നാളിന്റെ പന്തൽ കാൽനാട്ടുകർമം പരുമല സെമിനാരി മാനേജർ കെ. വി. പോൾ റമ്പാൻ നിർവഹിച്ചു.
മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ ഏബ്രഹാം, പരുമല സെമിനാരി അസി. മാനേജർ ഫാ. എൽദോസ് ഏലിയാസ്, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ മാത്യു ഉമ്മൻ അരികുപുറം, പി.എ. ജോസ് പുത്തൻപുരയിൽ, മനോജ് പി. ജോർജ് പന്നായി കടവിൽ, പരുമല ആശുപത്രി കൗൺസിൽ അംഗങ്ങളായ തോമസ് ജോൺ, അലക്സ് തോമസ് അരികുപുറം തുടങ്ങിയവർ പങ്കെടുത്തു.