കല്ലുമല റെയിൽവേ മേൽപ്പാലം: നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്നു
1459634
Tuesday, October 8, 2024 6:15 AM IST
കല്ലുമല: സംസ്ഥാന സർക്കാർ കിഫ്ബി വഴി 38 .22 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മാവേലിക്കര കല്ലുമല റയിൽവേ മേൽപ്പാലത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമി നിരപ്പാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുത്തതിനെത്തുടർന്ന് വസ്തു ഉടമകൾക്ക്10 .69 കോടി രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. പദ്ധതി പ്രദേശത്ത് സ്ഥലവും വീടും കെട്ടിടവും ഉണ്ടായിരുന്ന 39 പേർക്കാണ് നഷ്ടപരിഹാരം നൽകിയത്. 36 പുരയിടങ്ങളും 6 പുറമ്പോക്ക് ഭൂമിയും ഉൾപ്പെടുന്ന 62.70 ആർസ് സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുത്തത്.
ലെവൽക്രോസ് കഴിഞ്ഞ് കല്ലുമല ഭാഗത്തേക്ക് വരുമ്പോൾ റോഡിലെ വളവ് നേരെയാക്കിയാണ് റോഡിനായി വീതിയിൽ സ്ഥലം എടുത്തിട്ടുള്ളത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല.
മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ മാവേലിക്കര കല്ലുമല -കറ്റാനം റോഡിലെ രൂക്ഷമായ ഗതാഗത കുരുക്കിനു ശാശ്വത പരിഹാരമാകും.