ട്രാന്‍സ്പോര്‍ട്ട് ക്ഷാമബത്ത വിതരണം ചെയ്യണം: പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന്
1459408
Monday, October 7, 2024 4:05 AM IST
ആലപ്പുഴ: വാഗ്ദാനം ചെയ്ത ഉത്സവബത്ത ട്രാന്‍സ്പോര്‍ട്ട് പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്യാത്തതില്‍ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ജില്ലാ യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. കോടതിവിധി മാനിച്ചുകൊണ്ട് അഞ്ചാം തീയതി പെന്ഷന് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പെന്‍ഷന്‍കാര്‍ നടത്തുന്ന സമരത്തിന് വൈകാതെ രൂപം നല്‍കുമെന്നും പെന്ഷന് പരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരുമെന്നും യൂണിറ്റ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ബേബി പാറക്കാടന്‍ പറഞ്ഞു.
സമരപരിപാടികളുടെ ഏകദേശം രൂപം അവതരിപ്പിച്ചുകൊണ്ട് യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണന് സംസാരിച്ചു. വരവു ചെലവ് കണക്കുകള്‍ ട്രഷറര്‍ എം.പി. പ്രസന്നന് അവതരിപ്പിച്ച് അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി പ്രസംഗിച്ചു.
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് എ. ബഷീര്‍കുട്ടി, കെ.ജെ. ആന്‍ണി, കെ.എം. സിദ്ധാര്ഥന്, എസ്. പ്രേംകുമാര്‍, ടി.സി. ശാന്തി ലാല്‍, ഇ.എ. ഹക്കീം,എം.ജെ. സ്റ്റീഫന്‍, പി.കെ. നാണപ്പന്, എ.എസ്. പത്മകുമാരി, എം. അബൂബക്കര്‍, എന്‍. സോമന്, എസ്. സുരേന്ദ്രന്, ബി. രാമചന്ദ്രന്, പി.രത്നമ്മ, എസ്. അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.