മാന്നാർ: മൂന്നുദിവസം നീണ്ടുനിൽക്കുന്ന മേഖലാതല ബാസ്കറ്റ് ബോൾ ടൂർണമെന്റിന് ചെന്നിത്തല പി.എം.ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അധ്യക്ഷയായിരുന്നു. നവോദയ വിദ്യാലയ സമിതി ഹൈദരാബാദ് മേഖല അസി. കമ്മീഷണർ സി.രാമകൃഷ്ണൻ മുഖ്യാതിഥിയായി. സബ് ഇൻസ്പെക്ടറും സീനിയർ ബാസ്കറ്റ്ബോൾ കോച്ചുമായ അനുമോഹൻദാസ് കായിക താരങ്ങൾക്ക് മാർഗ നിർദേശങ്ങൾ നൽകി.