കായംകുളം: ഈ നാടിനു വേണം, നമുക്കുവേണം തൂണിൽ തീർത്ത ഉയരപ്പാത എന്ന ആവശ്യം ഉയർത്തി യൂത്ത് കോൺഗ്രസ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാര സത്യഗ്രഹ സമരം ആരംഭിച്ചു.
കായംകുളം ദേശീയപാതയിലെ നിർമാണ യാർഡിനു സമീപമാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. പി. പ്രവീൺ ഉദ്ഘാടനം നിർവഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ സെക്രട്ടറിമാരായ ആസിഫ് സെലക്ഷൻ, ദീപക് എരുവ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരത്തിന് കെപിസിസി സെക്രട്ടറി കറ്റാനം ഷാജി, ഡിസിസി ജനറൽ സെക്രട്ടറി എപി ഷാജഹാൻ, നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി. സൈനുലാബ്ദീൻ, യുഡിഎഫ് കൺവീനർ എ.എം. കബീർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ നൗഫൽ ചെമ്പകപ്പള്ളി , അജിമോൻ കണ്ടല്ലൂർ, മുൻ സംസ്ഥാന സെക്രട്ടറി നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.