എം.കെ. കൃഷ്ണന് അനുസ്മരണം
1591417
Saturday, September 13, 2025 11:32 PM IST
ചേര്‍ത്തല: പ്രമുഖ സഹകാരിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എം.കെ. കൃഷ്ണന്റെ 36-ാമത് അനുസ്മരണം വയലാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തി. ബാങ്ക് പ്രസിഡന്റ് വി.എന്‍. അജയന് അധ്യക്ഷത വഹിച്ചു. സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു.
സർവീസ് സഹകരണ ബാങ്ക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ആര്. രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.ജെ. സണ്ണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എസ്. രഘുവരൻ, യു.ജി. ഉണ്ണി, ബിമൽ ജോസഫ്, പി.വി. പുഷ്പാംഗദൻ, രസ്ന പ്രദീപ്, എന്‍.പി. വിമൽ, പി. വിനോദ്, പി. ഷൈനിമോൾ, കെ.എസ്. അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.