സാഹിത്യസംഗമവും ആദരവും സംഘടിപ്പിച്ചു
1591641
Sunday, September 14, 2025 11:13 PM IST
ചേര്‍ത്തല: ചേർത്തല സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും സാഹിത്യസംഗമവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ചിഞ്ജു പ്രകാശിനെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് വെട്ടയ്ക്കൽ മജീദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ഗീത തുറവൂർ, ബേബി തോമസ്, കെ.കെ. ജഗദീശൻ, പ്രദീപ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന സാഹിത്യസംഗമത്തിൽ തണ്ണീർമുക്കം ഷാജി, കമലാസനൻ വൈഷ്ണവം, തുറവൂർ സുലോചന, രവീന്ദ്രൻ, അജിത അഴീക്കൽ, സാവിത്രി സോമൻ, പി.കെ. സെൽവരാജ്, കെ.ആർ. സോമശേഖരപ്പണിക്കർ, പി.വി. സുരേഷ് ബാബു, മാത്യു മാടവന എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.