ആശുപത്രിയിൽ ഭക്ഷണം നൽകുന്ന യുവാക്കൾക്ക് ആദരവ്
1591416
Saturday, September 13, 2025 11:32 PM IST
അമ്പലപ്പുഴ: ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകിവരുന്ന യുവാക്കൾക്ക് ആദരവ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്യാൻ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെയാണ് പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ആദരിച്ചത്.
ഒൻപതു വർഷമായി ഡിവൈഎഫ്ഐയുടെ ഓരോ മേഖലാ യൂണിറ്റിൽനിന്നായി പ്രതിദിനം 2500 ലധികം പേർക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, ചലച്ചിത്ര-സീരിയൽ താരം പുന്നപ്ര മധു തുടങ്ങിയവർ പങ്കെടുത്തു.