സ്കൗട്ട് വിദ്യാർഥികൾ ബന്ദിപ്പൂ വിളവെടുപ്പ് നടത്തി
1591656
Sunday, September 14, 2025 11:13 PM IST
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി. ബന്ദിപ്പൂ വിറ്റ് കിട്ടുന്ന പണം കരുതൽ പദ്ധതിയിലേക്ക് ഉപയോഗിക്കാനാണ് തീരുമാനം . പ്രിൻസിപ്പൽ ടി. മോഹൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ്, ലീഡർമാരായ മുകിൽ കൃഷ്ണ, അഭിനവ് മോഹൻ എന്നിവർ നേതൃത്വം നൽകി.