ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭർത്താവ് റിമാൻഡിൽ
1591418
Saturday, September 13, 2025 11:32 PM IST
തുറവൂർ: ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭർത്താവിനെ റിമാൻഡ് ചെയ്തു. കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് മേനങ്കാട്ട് റോബിനെയാണ് (43) കുത്തിയതോട് എസ്എച്ച്ഒ എം. അജയമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ഭർത്താവിന്റെ അച്ഛനുമായി വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് ഭർത്താവിനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്തിലാണ് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ യുവതിയുടെ എക്സ്റെ പരിശോധിച്ചതിൽ ഇടത് കൈവിരലിന് പൊട്ടൽ കണ്ടെത്തിയതിനെത്തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ സലി, സിപിഒമാരായ കിഷോർ ചന്ദ്, ഹരിപ്രസാദ്, അമൽ രാജ് എന്നിവരും പ്രതിയെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു.